സ്വവര്‍ഗരതി നിയമവിധേയം; ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി 

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ചരിത്രവിധി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെത്.

Update: 2018-09-06 06:21 GMT

സ്വവര്‍ഗരതി നിയമവിധേയമാക്കി സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ചരിത്രവിധി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെത്.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സാമൂഹിക മനോഭാവം മാറുമെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നത്. ഉചിതമായ തീരുമാനം കോടതിക്ക് കൈകൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.

സ്വവര്‍ഗരതിയെ ക്രിമിനല്‍കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടന വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്കുള്ള അവകാശത്തെ ഈ വകുപ്പ് ലംഘിക്കുന്നു എന്നതിലൂന്നിയായിരുന്നു ഹര്‍ജിക്കാരുടെ വാദങ്ങള്‍. മതം,ജാതി ഭാഷ വര്‍ണ്ണം,ദേശം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം ഭരണഘടന വിരുദ്ധമാണ്, ലൈംഗികതയും ലൈംഗിക അവകാശങ്ങളും മനുഷ്യാവകാശങ്ങളുടെ ഭാഗം,

Advertising
Advertising

Full View

കൊളോണിയൽ പാരമ്പര്യം പേറുന്ന വകുപ്പാണ് ഐ.പി.സി 377, ചെയ്യുന്നത് കൊടും കുറ്റമാണെന്ന് നിയമം അനുശാസിച്ചാൽ എങ്ങനെ രണ്ടുപേർക്ക് തീവ്രമായി പ്രണയിക്കാൻ ആകും? പ്രായപൂർത്തിയായ രണ്ടു പേർ ഉഭയ സമ്മതത്തോടെ സ്വവർഗരതിയിൽ ഏർപ്പെടുന്നത് എങ്ങനെ പ്രകൃതിക്ക് നിരക്കാത്തതാകും തുടങ്ങി ശക്തമായ വാദങ്ങളാണ് ഹര്‍ജിക്കാര്‍ നിരത്തിയിരുന്നത്. ഹര്‍ജിക്കാര്‍ക്കും ലൈംഗീക ന്യൂനപക്ഷള്‍ക്കും പ്രതീക്ഷ നല്‍കുന്ന നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും വാദത്തിനിടെ കോടതിയില്‍ നിന്നുമുണ്ടായിരുന്നു.

ये भी पà¥�ें- വിരമിക്കാന്‍ 18 ദിവസം: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പറയാനിരിക്കുന്നത് നിർണ്ണായക കേസുകൾ

വ്യക്തിബന്ധങ്ങൾ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശത്തിനു കീഴിൽ സംരക്ഷിക്കപ്പെടണം, സദാചാര പോലീസിംഗിൽ നിന്ന് ഇവയെ രക്ഷിക്കണം തുടങ്ങിയവ ഇതില്‍ ചിലത്. ഐ.പി.സി 377 റദ്ദാക്കുന്ന കാര്യത്തില്‍ കോടതിക്ക് ഉചിത നിലപാടെടുക്കാം എന്നാണ് കേസില്‍ കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ട നിലപാട്. എന്നാല്‍ മൃഗങ്ങളുമായുള്ള ലൈംഗിക വേഴ്ച, സ്വവർഗ പങ്കാളികൾ തമ്മിലുള്ള വിവാഹം, വേർപിരിയൽ, ദത്തെടുക്കൽ എന്നിവ അനുവദിക്കാൻ ആകില്ലന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. നേരത്തെ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതിയെ നിയമ വിധേയമാക്കിയിരുന്നെങ്കിലും 2013ല്‍ സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.

Tags:    

Similar News