സ്വവര്‍ഗരതി ജനിതക രോഗം, എയ്ഡ്സ് വര്‍ദ്ധിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി

സ്വവര്‍ഗരതിയെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല, അത് സാധാരണ ലൈംഗിക ബന്ധം പോലെയല്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. 

Update: 2018-09-07 05:57 GMT

സ്വവര്‍ഗരതി ഒരു ജനിതക രോഗമാണെന്നും അതുകൊണ്ട് പിന്തുണയ്ക്കില്ലെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. എല്ലാവര്‍ക്കും അവരവരുടെതായ സ്വകാര്യതയുണ്ട്. സ്വവര്‍ഗരതിയെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല, അത് സാധാരണ ലൈംഗിക ബന്ധം പോലെയല്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

സുപ്രിം കോടതി വിധി ഇനിയും ചോദ്യം ചെയ്യപ്പെടാം ഏഴംഗ ബഞ്ചിന് വിധി അസാധുവാക്കാന്‍ സാധിക്കും. സ്വവര്‍ഗ രതി മൂലം എയ്ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ പകരുമെന്നും സ്വാമി പറഞ്ഞു.

Tags:    

Similar News