സൊനാലി ബിന്ദ്രെക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് ട്വീറ്റ്; പുലിവാല് പിടിച്ച് രാം കദം

ക്യാന്‍സര്‍ ബാധിതയായ സൊനാലി ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. ഈ സമയത്താണ് കദമിന്റെ അസ്ഥാനത്തുള്ള ആദരാഞ്ജലി

Update: 2018-09-08 05:52 GMT

വിവാദങ്ങളൊഴിയാതെ ബി.ജെ.പി എം.എല്‍.എ രാം കദം. പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്നാല്‍ സഹായിക്കുമെന്ന പ്രസ്താവനയുടെ ചൂടാറുന്നതിന് മുന്‍പാണ് അടുത്തതുമായി രാമെത്തിയത്. പ്രശസ്ത ബോളിവുഡ് നടി സൊനാലി ബിന്ദ്രേക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള കദമിന്റെ ട്വീറ്റാണ് വിവാദമായത്. ക്യാന്‍സര്‍ ബാധിതയായ സൊനാലി ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. ഈ സമയത്താണ് കദമിന്റെ അസ്ഥാനത്തുള്ള ആദരാഞ്ജലി.

ये भी पà¥�ें- വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരും; ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍ 

ഹിന്ദി, മറാത്തി സിനിമകളെ അടക്കിവാണ, അഭിനയ പ്രതിഭ കൊണ്ട് ആരാധകരെ കയ്യിലെടുത്ത നടി സൊനാലി ബെന്ദ്രെ അമേരിക്കയില്‍ വച്ച് മരണപ്പെട്ടുവെന്നും ആദരാഞ്ജലി അർപ്പിക്കുന്നുവെന്നുമായിരുന്നു രാം കദം ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ച്, ക്ഷമാപണവുമായി രാം കദം രംഗത്തെത്തി. 'സൊനാലിജിയെ പറ്റി പരന്ന കിംവദന്തിയായിരുന്നു അത്. അവരുടെ രോഗം മാറാനും ആരോഗ്യം നന്നായിരിക്കാനും കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു'എന്ന് പുതിയ ട്വീറ്റുമിട്ടു.

Tags:    

Similar News