‘രാഹുൽ നുണകളുടെ പ്രചാരകൻ, വിഡ്ഡിയായ രാജകുമാരൻ’: ജെ്റ്റ്ലി; തിരിച്ചടിച്ച് കോൺ​ഗ്രസ്

മോദിയുടെ കൊട്ടാരത്തിലെ വിദൂഷകനാണ് ജെയ്റ്റ്ലിയെന്നും, ചോദ്യം ചെയ്യുന്നവരെ കുറ്റപെടുത്തിയും അധിക്ഷേപിച്ചുമാണ് അദ്ദേഹം നേരിടുന്നതെന്നും കോണ്‍ഗ്രസ്

Update: 2018-09-20 17:48 GMT

റാഫേൽ വിവാദത്തിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം ആക്രമണം ശക്തമാക്കിയിരിക്കെ, രാഹുൽ ഗാന്ധിക്കെതിരെ ആക്ഷേപവുമായി കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. രാഹുൽ ഗാന്ധിയെ 'വിഡ്ഡിയായ രാജകുമാരൻ' എന്ന് വിശേഷിപ്പിച്ച ജെയ്റ്റ്ലി, നുണകൾ പ്രചരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പണിയെന്നും ആരോപിച്ചു.

എന്നാല്‍ ജെയ്റ്റ്ലിയുടെ ആരോപണങ്ങളെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു. വിദൂഷകന്റെ പണിയാണ് ജെയ്റ്റ്ലിക്ക് കേന്ദ്രത്തിലുള്ളതെന്ന് പറഞ്ഞ കോണ്‍ഗ്രസ്, എപ്പോഴും രംഗത്ത് നിറഞ്ഞു നില്‍ക്കാനായി പാടുപെടുന്ന ഒരു ‘രണ്ടാംകിട ബ്ലോഗര്‍’ ആണ് അദ്ദേഹമെന്നും പറഞ്ഞു.

Advertising
Advertising

Posted by Arun Jaitley on Thursday, September 20, 2018

രാഹുല്‍ ഗാന്ധി പൊതു ചര്‍ച്ചകളെ മലിനപ്പെടുത്തുകയാണെന്നും റാഫേല്‍ ഇടപാടിനെ കുറച്ച് അദ്ദേഹം നുണകള്‍ അഴിച്ച് വിട്ടുകൊണ്ടേയിരിക്കുകയാണെന്നും ജെയ്റ്റ്ലി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനു മറുപടിയായി ജെയ്റ്റ്ലിയെ ‘ജെയ്റ്റ്-ലെെ’ (Jait-LIE) എന്ന് സംബോധന ചെയ്ത് രംഗത്ത് എത്തിയ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, റാഫേല്‍ ഇടപാടില്‍ കേന്ദ്രത്തോടായി പത്ത് ചോദ്യങ്ങളും ചോദിക്കുന്നുണ്ട്.

മോദിയുടെ കൊട്ടാരത്തിലെ വിദൂഷകനാണ് ജെയ്റ്റ്ലിയെന്നും, ചോദ്യം ചെയ്യുന്നവരെ കുറ്റപെടുത്തിയും അധിക്ഷേപിച്ചുമാണ് അദ്ദേഹം നേരിടുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

Tags:    

Similar News