ഇന്നും പെട്രോള്‍ വില കൂട്ടി

ഡല്‍ഹിയില്‍ പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 10 പൈസയുമാണ് എണ്ണ കമ്പനികൾ ഉ‍യർത്തിയത്. 

Update: 2018-09-23 06:30 GMT

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഡല്‍ഹിയില്‍ പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 10 പൈസയുമാണ് എണ്ണ കമ്പനികൾ ഉ‍യർത്തിയത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 82.70 രൂപയും 74.06 രൂപയുമാണ് വില.

മുംബൈയിൽ പെട്രോള്‍ 90.06 രൂപയും ഡീസല്‍ 78.62 രൂപയുമാണ് ചില്ലറ വിൽപന. കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോളിന് 86.07 രൂപയും ഡീസലിന് 79.27 രൂപയുമാണ് വില. കോഴിക്കോട് 84.98 രൂപയും ഡീസലിന് 78.27 രൂപയുമാണ് വില. ഇതേസമയം കൊച്ചിയില്‍ പെട്രോളിന് 84.72 രൂപയും ഡീസലിന് 78.01 രൂപയുമാണ് നിരക്ക്. സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതികളുടെ അടിസ്ഥാനത്തിൽ വിലകളിൽ മാറ്റമുണ്ടാകും. കഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്ത് ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര വിപണിയിൽ ഇന്ധന വിലയിൽ ഉണ്ടായ മാറ്റവും കേന്ദ്രസർക്കാർ നികുതി കുറക്കാത്തതും എണ്ണ വില ഉയരാൻ ഇടയാക്കി.

Tags:    

Similar News