ഛത്തീസ്ഗഢ് ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ സ്ഫോടനം; 9 മരണം
ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചാണ് അപകടം.
Update: 2018-10-09 09:30 GMT
ഛത്തീസ്ഗഢ് ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ സ്ഫോടനം. ഒമ്പത് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചാണ് അപകടം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നേരത്തെ ആറു പേര്‍ മരണപ്പെട്ടു എന്നാണ് പോലീസ് പറഞ്ഞിരുന്നതെങ്കിലും ഒമ്പത് പേര്‍ മരിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനം നടക്കുന്ന സമയത്ത് 24 തൊഴിലാളികള്‍ പ്ലാന്റില്‍ ഉണ്ടായിരുന്നു.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ കീഴിലാണ് ഭിലായ് സ്റ്റീല്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. 2014 ലും ഇവിടെ സ്ഫോടനം ഉണ്ടായിരുന്നു. ജൂണ്‍ 12നുണ്ടായ സ്ഫോടനത്തിലും ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.