‘റാഫേല്‍ കരാര്‍ എച്ച്.എ.എല്‍ ജീവനക്കാരുടെ അവകാശം’ രാഹുല്‍ ഗാന്ധി

എച്ച്.എ.എല്ലിന് റാഫേല്‍ നിര്‍മ്മിക്കാനുള്ള പരിചയമില്ലെന്ന് പറഞ്ഞ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Update: 2018-10-14 02:19 GMT

റാഫേല്‍ കരാര്‍ എച്ച്.എ.എല്‍ ജീവനക്കാരുടെ അവകാശമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എച്ച്.എ.എല്ലിന്‍റെ എഴുപത് വര്‍ഷത്തെ രാജ്യസ്നേഹത്തെയും കഠിനാധ്വാനത്തെയും കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചുവെന്നും രാഹുല്‍ഗാന്ധി. എച്ച്.എ.എല്ലിന് റാഫേല്‍ നിര്‍മ്മിക്കാനുള്ള പരിചയമില്ലെന്ന് പറഞ്ഞ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന്‍റെ പ്രവര്‍ത്തന പരിചയത്തെ സംശയിച്ച കേന്ദ്രസര്‍ക്കാരിന്‍റെ നടപടിയില്‍ ജീവനക്കാരോട് മാപ്പ് ചോദിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറ‍ഞ്ഞു. റാഫേല്‍ കരാര്‍ എച്ച്.എ.എല്‍ ജീവനക്കാരുടെ അവകാശമാണെന്നും ബംഗളൂരുവിലെ എച്ച്.എ.എല്ലില്‍ വച്ച് ജീവനക്കാരുമായും മുന്‍ ജീവനക്കാരുമായും സംവദിക്കവേ രാഹുല്‍ പറഞ്ഞു. ജീവനക്കാര്‍ തങ്ങളുടെ അഭിപ്രായങ്ങളും പരിപാടിയില്‍ വ്യക്തമാക്കി. എച്ച്.എ.എല്ലിന്‍റെ പ്രവര്‍ത്തന പരിചയത്തില്‍ സംശയിച്ച പ്രതിരോധമന്ത്രിക്ക് റിലയന്‍സിന്‍റെ യോഗ്യതയില്‍ സംശയമുണ്ടായില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Tags:    

Similar News