എം.എൽ.എമാരെ അയോഗ്യരാക്കിയ കേസ്;വിധി ഈയാഴ്ച ഉണ്ടായേക്കും

അതിനിടെ തനിയ്ക്കൊപ്പമുള്ളവരെ ദിനകരൻ കുറ്റാലത്തെ റിസോർട്ടിലേക്ക് മാറ്റി. കൂറ് മാറ്റത്തിന്റെ സാധ്യത മുന്നിൽ കണ്ടാണ് ദിനകരന്റെ നീക്കം. 

Update: 2018-10-23 07:44 GMT

തമിഴ്നാട് നിയമസഭയില്‍ ദിനകരൻ പക്ഷത്തെ 18 എം.എൽ.എമാരെ അയോഗ്യരാക്കിയ കേസിൽ വിധി ഈയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. അതിനിടെ തനിയ്ക്കൊപ്പമുള്ളവരെ ദിനകരൻ കുറ്റാലത്തെ റിസോർട്ടിലേക്ക് മാറ്റി. കൂറ് മാറ്റത്തിന്റെ സാധ്യത മുന്നിൽ കണ്ടാണ് ദിനകരന്റെ നീക്കം.

18 പേർക്കൊപ്പം അണ്ണാ ഡി.എം.കെ എം.എൽ.എമാരായ പ്രഭു, കലൈശെൽവൻ, രത്ന സഭാവതി എന്നിവരും സ്വതന്ത്ര എംഎൽഎ കരുണാസും റിസോർട്ടിലുണ്ട്. പുതുതായി ദിനകരനൊപ്പം ചേർന്ന നാലു പേർക്കും സ്പീക്കർ ദിവസങ്ങൾക്ക് മുൻപെ നോട്ടീസ് നൽകിയിരുന്നു. അയോഗ്യത റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി വിധിയെങ്കിൽ അത് ഭരണത്തെ ബാധിയ്ക്കും. എന്നാൽ വിധി എന്നു തന്നെ ആയാലും സുപ്രീം കോടതിയെ സമീപിയ്ക്കാനുള്ള തീരുമാനവും ഇരു വിഭാഗവും എടുത്തിട്ടുണ്ട്.

Advertising
Advertising

ദിനകരന് മാത്രമെ നല്ല ഭരണം കൊണ്ടുവരാൻ സാധിക്കു എന്ന് ജനങ്ങൾ വിശ്വസിക്കുന്നു. രണ്ട് ദിവസം കുറ്റാലത്തുണ്ടാകും. പുഷ്കര ചടങ്ങിനായാണ് എത്തിയത്. മുഖ്യമന്ത്രിയെ മാറ്റണമെന്നത് മാത്രമാണ് ഇപ്പോഴത്തെയും ആവശ്യം. തിരുനെൽവേലിയ്ക്കടുത്ത് താമര പുഷ്കര ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് എം.എൽ.എമാർ റിസോർട്ടിലേക്ക് എത്തിയത്. ബംഗളുരു ജയിലിൽ കഴിയുന്ന വി.കെ ശശികലയെ കണ്ട ശേഷം ദിനകരനും കുറ്റാലത്തെത്തും. അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ നേതാക്കളും തിരുനെൽവേലിയിലുണ്ട്. മദ്രാസ് ഹൈക്കോടതിയിലെ വിവിധ ബഞ്ചുകൾ പരിഗണിച്ച കേസിൽ ജസ്റ്റിസ് എം. സത്യനാരായണനാണ് വിധി പറയുക. ദിനകരനൊപ്പമുള്ളവരെ തങ്ങൾക്ക് ആവശ്യമില്ലെന്ന നിലപാടിലാണ് അണ്ണാ ഡി.എം.കെ നേതൃത്വം.

Tags:    

Similar News