മീ ടൂ: ബി.ജെ.പി ഉത്തരാഖണ്ഡ് ജനറല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി
സഞ്ജയ് കുമാര്‍ തന്നെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് പീഡിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ജോലി വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നുമാണ് യുവതിയുടെ പരാതി.
ലൈംഗികാരോപണത്തെ തുടര്‍ന്ന് ബി.ജെ.പി ഉത്തരാഖണ്ഡ് ജനറല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. ബി.ജെ.പി നേതാവ് സഞ്ജയ് കുമാറിനെയാണ് പാര്‍ട്ടി പ്രവര്‍ത്തകയുടെ ലൈംഗികാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.
സഞ്ജയ് കുമാര്‍ തന്നെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് പീഡിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ജോലി വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നുമാണ് യുവതിയുടെ പരാതി. മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജയ് കുമാര്‍ കഴിഞ്ഞ ഏഴ് വര്‍ഷം തുടര്‍ച്ചയായി ബി.ജെപി ഉത്തരാഖണ്ഡ് ജനറല്‍ സെക്രട്ടറിയായിരുന്നു.
മീ ടൂ തുറന്നുപറച്ചിലുകള്‍ പുറത്തുവന്നു തുടങ്ങിയതോടെയാണ് കുമാറിനെതിരെയുള്ള ആരോപണങ്ങളും ഉയര്‍ന്നുവന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്‍പ്പെടെ ആറോളം ലൈംഗികാരോപണങ്ങളാണ് കുമാറിനെതിരെ ഉന്നയിക്കപ്പെട്ടത്. ഇവയില്‍ അധികവും ജോലി സ്ഥലത്ത് വെച്ചുണ്ടായ പീഡനങ്ങളാണ്.