'നായ്ക്കുട്ടിയുടെ പേരെന്ത്?'; ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് പ്രതിഷേധം, അധ്യാപികക്ക് സസ്‌പെൻഷൻ

അർധവാർഷിക പരീക്ഷയുടെ ഇംഗ്ലീഷ് ഭാഷയുടെ ചോദ്യപേപ്പറാണ് വിവാദത്തിലായത്

Update: 2026-01-11 13:43 GMT

റായ്പൂർ: ഛത്തീസ്ഗഢിലെ സർക്കാർ സ്‌കൂളിൽ നാലാം ക്ലാസ് പരീക്ഷക്കായി തയ്യാറാക്കിയ ചോദ്യപേപ്പറിനെ ചൊല്ലി വിവാദം. അർധവാർഷിക പരീക്ഷയുടെ ഇംഗ്ലീഷ് ഭാഷയുടെ ചോദ്യപേപ്പറാണ് വിവാദത്തിലായത്. നക്തിയിലെ സർക്കാർ പ്രൈമറി സ്‌കൂൾ ഹെഡ്മിസ്ട്രസ് ആയ ശിഖ സോണിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയത്. ഇവരെ സസ്‌പെൻഡ് ചെയ്തു. ചോദ്യപേപ്പറിന്റെ മോഡറേറ്റർ ആയിരുന്ന നർമദ വർമക്ക് എതിരെയും അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്. കരാർ ജീവനക്കാരിയായ നർമദയെ പിരിച്ചുവിട്ടേക്കും.

ചോദ്യം ഇങ്ങനെ: മോനയുടെ നായ്ക്കുട്ടിയുടെ പേരെന്ത്? താഴെ നൽകിയിരിക്കുന്ന നാല് ഓപ്ഷനിൽ നിന്ന് ശരിയുത്തരം തിരഞ്ഞെടുക്കാനാണ് നിർദേശം. റാം, ബാല, ഷേരു, ഇവയൊന്നുമല്ല എന്നായിരുന്നു ഓപ്ഷനുകൾ. ഇതിലെ റാം എന്ന പേരാണ് വിവാദമായത്.

Advertising
Advertising

റായ്പൂർ ഡിവിഷനിലെ മഹാസമുന്ദ് ജില്ലയിലാണ് ആദ്യം ഈ ചോദ്യപേപ്പർ വിവാദമുണ്ടാക്കിയത്. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഇതോടെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പരാതിയെ തുടർന്ന് അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് ശിഖ സോണിയുടെ വിശദീകരണത്തിൽ പറയുന്നത്. രാമു എന്നായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും ഇംഗ്ലീഷിൽ തയ്യാറാക്കിയപ്പോൾ RAMU എന്നതിന് പകരം RAM എന്നായി മാറിയതാണെന്നുമാണ് ഹെഡ്മിസ്ട്രസ് പറയുന്നത്. പുനഃപരിശോധനയിലും പിഴവ് കണ്ടെത്താനായില്ല. റാം എന്ന പേര് കടന്നുകൂടിയത് ശ്രദ്ധിച്ചില്ലെന്നാണ് നർമദ വർമയും പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Byline - അഹമ്മദലി ശര്‍ഷാദ്

Similar News