ഹോളി ആഘോഷത്തിനിടെ ദേഹത്ത് കളർ വിതറി; പേരക്കുട്ടിക്ക് നേരെ തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശി

അരയ്ക്ക് താഴെ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2026-03-05 14:11 GMT

നാഗ്പൂർ: ഹോളി ആഘോഷത്തിനിടെ ദേഹത്ത് കളർ വിതറിയ കൊച്ചുമകൻ്റെ ശരീരത്തിൽ തിളച്ചവെള്ളമൊഴിച്ച് മുത്തശ്ശി. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ കൊറാഡിയിലാണ് സംഭവം. നാലു വയസുള്ള കൊച്ചുമകൻ തന്റെ ദേഹത്ത് കളർ തളിച്ചതിൽ പ്രകോപിതയായ മുത്തശ്ശി കുട്ടിയുടെ മേൽ തിളച്ച വെള്ളം ഒഴിച്ചതായും അതിൽ പൊള്ളലേറ്റതായും പൊലീസ് പറഞ്ഞു.

മാർച്ച് 3 ന് നടന്ന സംഭവം സിസിടിവിയിൽ പതിഞ്ഞിരുന്നു. വീടിന് പുറത്ത് കളറ് നിറച്ച സ്പ്രേ കുപ്പിയുമായി കളിക്കുകയായിരുന്നു കുട്ടി. ചൂടാക്കിയ വെള്ളം ബക്കറ്റിൽ നിറയ്ക്കുകയായിരുന്ന മുത്തശ്ശിയുടെ മേൽ അബദ്ധത്തിൽ കളറ് തളിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ അവർ കുട്ടിയുടെ മേൽ തിളച്ച വെള്ളം ഒഴിച്ചതായി പൊലീസ് പറഞ്ഞു.

അരയ്ക്കു താഴെ ഗുരുതരമായി പൊള്ളലേറ്റ ഓമിനെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News