സഫായ് കരംചാരീസിന് മാസത്തില്‍ കിട്ടുന്നത് 300 രൂപ; നാല് വര്‍ഷമായി അതും ലഭിച്ചിട്ട് 

Update: 2018-11-06 07:55 GMT

എല്ലാ ദിവസവും ഗുര്‍ചരണും ഭാര്യയും രാവിലെ അഞ്ച് മണിക്ക് എണീറ്റ് പഞ്ചാബിലെ ജലന്തറിനടുത്തുള്ള 30 ലധികം തെരുവുകള്‍ ചൂലും മുറവും ഉപയോഗിച്ച് വ്യത്തിയാക്കും. ഇതിനായി ഇരുവര്‍ക്കും സര്‍ക്കാരില്‍ നിന്നും 300 രൂപയാണ് ഹോണറേറിയമായി ലഭിക്കുക. പക്ഷേ ഇവരെ പോലെയുള്ള 16000 സഫായ് കരംചാരീ തൊഴിലാളികള്‍ക്ക് ഈ പറഞ്ഞ തുക ലഭിച്ചത് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 2014 ലാണ് അവസാനമായി ഇവര്‍ക്ക് ഹോണറേറിയം ലഭിച്ചതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. 13018 ഗ്രാമപഞ്ചായത്തുകളിലായി 22 ജില്ലകളിലായി 16000 ന് മുകളില്‍ സഫായ് കരംചാരീ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. 300 രൂപക്ക് പുറമേ ഒരു കപ്പ് ആട്ടയും സര്‍ക്കാരില്‍ നിന്നും ഇവര്‍ക്ക് ലഭിക്കേണ്ടതാണ്. അതും മുടങ്ങിയിട്ട് വര്‍ഷങ്ങളായി.

Advertising
Advertising

1984 തൊട്ട് ഞാന്‍ എന്റെ ഗ്രാമം വൃത്തിയാക്കുന്നു, കല്യാണത്തിന് ശേഷം ഭാര്യയും ഇതേ ജോലി തൊട്ടടുത്ത ഗ്രാമ പഞ്ചായത്തില്‍ ചെയ്യാന്‍ തുടങ്ങി. മുന്‍പ് ഒരു ചെറിയ കപ്പ് ആട്ട ദിവസവും വീട്ടിലേക്ക് ലഭിച്ചിരുന്നു. 2007 തൊട്ട് പഞ്ചാബ് സര്‍ക്കാര്‍ 300 രൂപ ഹോണറേറിയമായി മാസത്തില്‍ നല്‍കാന്‍ തുടങ്ങി. ഗുര്‍ചരണ്‍ പറഞ്ഞു.

സർക്കാർ തുക ലഭിക്കാത്തതിനാൽ പശുവിനെയും പന്നിയേയും കറന്നായിരുന്നു കുടുംബം പുലർത്തിയിരുന്നെതെന്ന് ഗുർചരൻ പറയുന്നു.

2007 മുതലാണ് പഞ്ചാബ് സർക്കാർ ഹോണറേറിയം നൽകാൻ ആരംഭിച്ചിരുന്നത്. 2014 വരെ ഇത് കൃത്യമായി നൽകി പോന്നു. ഈ വർഷം ജൂണിൽ പഞ്ചാബ് ഗ്രാമ പഞ്ചായത്ത് വികസന വകുപ്പ് 4.69 കോടി 13018 ഗ്രാമ പഞ്ചായത്തുകൾക്കായി 2018-2019 വർഷത്തേതായി തുക അനുവദിച്ചിരുന്നു. പക്ഷെ പണം ഇത് വരെ തൊഴിലാളികളിലേക്ക് എത്തി ചേർന്നിട്ടില്ല. പണം തൊഴിലാളികളുടെ ബാങ്ക് അകൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടത് ജില്ലാ പഞ്ചായത്ത് വികസന ഓഫീസർ ആയിരുന്നു.

ജലന്തർ ഡി.ഡി.പി.ഒ അജയ് കുമാർ വൈകാതെ തന്നെ തൊഴിലാളികൾക്ക് ഒരു വർഷത്തെ പണം നൽകുമെന്ന് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തെ തുകയെ കുറിച്ച് ഗവൺമെൻറ്റിൽ നിന്നും ഒരു പ്രതികരണവും ഇത് വരെ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല.

Tags:    

Similar News