ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

72 മണ്ഡലങ്ങളിൽ 1079 സ്ഥാനാർഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 19,262 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.

Update: 2018-11-20 02:53 GMT

ഛത്തീസ്ഗഢിലെ 90 അംഗ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 72 മണ്ഡലങ്ങളിൽ 1079 സ്ഥാനാർഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 19,262 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.

നവംബർ 12-ന് ആദ്യഘട്ട വോട്ടെടുപ്പില്‍ 70 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അതീവ മാവോയിസ്റ്റ് സ്വാധീനമുള്ള 10 എണ്ണമടക്കം 18 സീറ്റിലായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 190 സ്ഥാനാര്‍ത്ഥികളാണ് അന്ന് ജനവിധി തേടിയത്. ശക്തമായ സുരക്ഷക്കിടയിലും ദണ്ഡെവാഡയിലും ബീജാപൂരിലും സൈന്യത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു.

Advertising
Advertising

ഇന്ന് അമാമോറ, മോധ് എന്നീ മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്നുവരെയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്. മാവോവാദി സാന്നിധ്യമുള്ള ഗരിയബന്ദ്, ധംതരി, മഹാസമുന്ദ്, കബീർധാം, ജാഷ്‌പുർ, ബൽറാംപുർ എന്നീ ജില്ലകളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. നക്‌സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെമ്പാടും ഒരു ലക്ഷത്തിലധികം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.

പോരാട്ടം ശക്തമായ ഛത്തീസ്ഗഢില്‍ ഇത്തവണ കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ക്കൊപ്പം അജിത് ജോഗി ബി.എസ്.പി സഖ്യവുമുണ്ട്. 77 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2013ലെ തെരഞ്ഞെടുപ്പില്‍ 18 മണ്ഡലത്തില്‍ 12ലും കോണ്‍ഗ്രസിനായിരുന്നു ജയം. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.

ये भी पà¥�ें- ഛത്തീസ്ഗഢ്; ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

Tags:    

Similar News