തുടര്‍ച്ചയായ രണ്ടാം തവണയും ‘ചുവടുറക്കാതെ’ അമിത് ഷാ

ചുവട് പിഴച്ച അമിത് ഷായുടെ വീഡിയോ സാമൂഹമാധ്യമങ്ങൾ ഏറ്റടുത്തിരിക്കുകയാണ് ഇപ്പോൾ.

Update: 2018-11-24 19:19 GMT

മിസോറാമിന് പിറകേ മധ്യപ്രദേശിലും ‘ചുവട് പിഴച്ച്’ അമിത് ഷാ. തുടർച്ചയായ രണ്ടാം തവണയാണിത് അമിത് ഷാക്ക് ചുവട് പിഴക്കുന്നത്. മിസോറാമിലെ തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഹെലികോപ്ടറിൽ നിന്നും ഇറങ്ങി വരുന്നതിനിടെ ‘വീഴ്ച പറ്റിയ’ അമിത് ഷാ, മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിയിലാണ് വഴുതി വീണത്.

Full View

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ പ്രചരണത്തിനിടെയാണ് ബി.ജെ.പി അദ്ധ്യക്ഷന് ചുവടുകൾ പിഴച്ചത്. മധ്യപ്രദേശിലെ അശോക് നഗറിൽ, രഥത്തിന്റ മാതൃകയിൽ തയ്യാറാക്കിയ വേദിയിൽ ജനങ്ങളെ സംബോധന ചെയ്യവേ വഴുതി വീഴുകയായിരുന്നു അദ്ദേഹം. ചുവട് പിഴച്ച അമിത് ഷായുടെ വീഡിയോ സാമൂഹമാധ്യമങ്ങൾ ഏറ്റടുത്തിരിക്കുകയാണ് ഇപ്പോൾ.

Advertising
Advertising

നവംബർ 28നാണ് മധ്യപ്രദേശ് നിയമസഭയിലെ 230 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ശക്തമായ മത്സരം കാഴ്ച വെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സംസ്ഥാനത്ത് ബി.ജെ.പി വിജയിക്കുകയാണെങ്കിൽ തുടർച്ചയായ നാലാം തവണ അധികാരം സ്വന്തമാക്കാന്‍ പാര്‍ട്ടിക്കാവും.

Tags:    

Similar News