‘നരസിംഹറാവു ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രി’

ജവഹർലാൽ നെഹ്‍റു കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചത്.

Update: 2018-11-24 10:04 GMT

ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു പി.വി നരസിംഹ റാവു എന്ന് പ്രമുഖ നിയമജ്ഞനും, ചരിത്ര പണ്ഡിതനുമായ എ.ജി നൂറാനി. ബാബരി മസ്ജിദ് പൊളിക്കുന്നത് തടയാൻ പ്രധാനമന്തി‌യായിരുന്ന നരസിംഹറാവു ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന 12ാമത് അസ്ഗറലി എഞ്ചിനീയർ ലക്ചറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരസിംഹ റാവു മന്ത്രിസഭയിൽ മുസ്‍ലിംകളുമുണ്ടായിരുന്നു. എന്നാൽ അവരാരും തന്നെ പള്ളി പൊളിച്ചപ്പോൾ പ്രതികരിച്ചില്ല. ബാബരി മസ്ജിദ്, ഹാഷിംപുര തുടങ്ങിയ വിഷയങ്ങൾ രേഖപ്പെടുത്തിവെക്കാൻ മുസ്‍ലിം നേത‍ൃത്വത്തിന്റെ ഭാഗത്ത് നിന്നും കാര്യമായൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നൂറാനി പറഞ്ഞു.

Advertising
Advertising

ജവഹർലാൽ നെഹ്‍റു കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചത്. മുസ്‍‍ലിംകൾ പിന്നോക്കമാണെന്നും, ദുർബല വിഭാഗമാണെന്നും, അവർ കോൺഗ്രസിൽ ചേരണമെന്നും നെഹ്‍റു പറഞ്ഞിരുന്നു. എന്നാൽ അവരുടെ ഉന്നമനത്തിനായി അദ്ദേഹം ഒന്നും ചെയതില്ലെന്നും നൂറാനി പറഞ്ഞു. മുമ്പ് രാജീവ്ഗാന്ധി ചെയ്തതു പോലെ ക്ഷേത്രങ്ങൾ കയറി നടക്കുകയാണ് രാഹുൽ ഗന്ധിയെന്നും അദ്ദേഹം ആരോപിച്ചും.

Tags:    

Similar News