തെലങ്കാന തെരെഞ്ഞെടുപ്പ്; ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാർത്ഥിയെ കാണാനില്ല
ബൻജാര ഹിൽസ് പോലീസ് പരാതി രേഖപ്പെടുത്തിയിട്ടുണ്ട്
വരുന്ന തെലങ്കാന തെരെഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ ചന്ദ്രമുഖി മുവല്ല എന്ന ട്രാൻസ് വനിതാ സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച്ച മുതൽ കാണാനില്ല. ബൻജാര ഹിൽസ് പോലീസ് പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. അവരെ കണ്ടെത്താൻ പ്രത്യേക ടീമിനെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികാരികള്‍ പറഞ്ഞു. തെലങ്കാനയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി മുവ്വല.
‘ചൊവ്വാഴ്ച്ചയാണ് ചന്ദ്രമുഖിയെ കാണാതാവുന്നത്. ഞങ്ങൾ അവരുടെ വീടിനകത്തുള്ള സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കാണ്’ അസിസ്റ്റന്‍റ് കമ്മീഷണര്‍ പറഞ്ഞു
രാവിലെ 8.20ന് ശേഷം അവരുടെ ഫോൺ ഒാഫാണെന്ന് സുഹൃത്തുക്കൾ പറയുന്നു. ചന്ദ്രമുഖി ബഹുജൻ ഇടത് മുന്നണിക്ക് കീഴില്‍
ഗോഷമഹൽ മണ്ഡലത്തെ പ്രധിനിധീകരിച്ചു മത്സരിക്കാനിരിക്കുകയായിരുന്നു.
അതേ സമയം കാണാതായ ബഹുജൻ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വലയെ നാളെ രാവിലെ 10.15ന് ഹാജരാക്കണമെന്ന് ഹെെദരാബാദ് ഹെെക്കോടതി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.