ബിജെപി പിന്തുണയുള്ള കൗൺസിലറുടെ മൂന്നാം ഭാര്യയെ കുത്തിക്കൊന്ന് ആദ്യ ഭാര്യയുടെ മകൻ

പ്രതിക്ക് പിതാവിന്റെ മൂന്നാം വിവാഹത്തിൽ കടുത്ത എതിർപ്പുണ്ടായിരുന്നെന്നും ഇതാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു.

Update: 2026-02-07 05:37 GMT

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി പിന്തുണയുള്ള കൗൺസിലറുടെ മൂന്നാം ഭാര്യയെ കുത്തിക്കൊന്ന് ആദ്യ ഭാര്യയുടെ മകൻ. മന്ദ്സൗർ മുനിസിപ്പൽ കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാം ഭാര്യ റുബീനയാണ്‌ കൊല്ലപ്പെട്ടത്. ഇയാളുടെ ആദ്യ ഭാര്യയുടെ മകൻ സാഹിലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

സാഹിലിന് പിതാവിന്റെ മൂന്നാം വിവാഹത്തിൽ കടുത്ത എതിർപ്പുണ്ടായിരുന്നെന്നും മാസങ്ങളായി റുബീനയോട് ‌കടുത്ത വിരോധം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പുതിയ ബന്ധം അംഗീകരിക്കാനാവാതെ സാഹിൽ പിതാവിന്റെ മൂന്നാം ഭാര്യയെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Advertising
Advertising

കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ അഭിനന്ദൻ ന​ഗറിലെ വീട്ടിൽ വ്യാഴാഴ്ച 5.30നായിരുന്നു സംഭവം. മദർപുരയിലെ സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു റുബീന. ഓട്ടോയിൽ വന്നിറങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ഇവരുടെ അടുത്തെത്തുകയും ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ വയറ്റിലും നെഞ്ചിലും തലയിലും നിരവധി തവണ കുത്തിയ പ്രതികൾ, നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും സ്ഥലംവിട്ടു.

ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ റുബീനയെ ഷാഹിദ് മിയോ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ‍ മരണം സ്ഥിരീകരിച്ചു. ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്ന് ഫോൺ കോൾ വന്നപ്പോൾ താൻ മാർക്കറ്റിലായിരുന്നെന്നും തനിക്ക് ആരുമായും ശത്രുതയില്ലെന്നും കൗൺസിലർ പൊലീസിനോട് പറ‍ഞ്ഞു.

തുടർന്ന്, അന്വേഷണത്തിന്റെ ഭാ​ഗമായി പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചെങ്കിലും അവ കേടായിരുന്നു. പരിസരത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സാഹിലാണ് പ്രതിയെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ, പിതാവ് പുനർവിവാഹം ചെയ്തതിനോടുള്ള എതിർപ്പാണ് കൊലയ്ക്ക് കാരണമെന്ന് സമ്മതിച്ചു.

ഷാഹിദിന്റെ ആദ്യ ഭാര്യയിലെ മക്കൾക്ക് ഇയാളുടെ മൂന്നാം വിവാഹത്തോട് താത്പര്യമില്ലായിരുന്നെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും എഎസ്പി ടി.എസ് ബാ​ഗേൽ വ്യക്തമാക്കി. സുഹൈൽ എന്ന യുവാവാണ് കൊലപാതകത്തിന് സാഹിലിനെ സഹായിച്ചതെന്നും 24 മണിക്കൂറിനുള്ളിൽ ഇരുവരും അറസ്റ്റിലായതായും പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും പൊലീസ് അറിയിച്ചു.

ഏഴ് മാസം മുമ്പായിരുന്നു ഷാഹിദ് മിയോയുമായുള്ള റുബീനയുടെ വിവാഹം. റുബീനയുടെ നാലാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ അവർക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്. ഷാഹിദിന് ആദ്യ ഭാര്യയിൽ സാഹിൽ ഉൾപ്പെടെ മൂന്ന് മക്കളും രണ്ടാം ഭാര്യയിൽ രണ്ട് കുട്ടികളുമുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - ഷിയാസ് ബിന്‍ ഫരീദ്

Similar News