തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണിയിൽ എസ്ഡിപിഐക്ക് ഒരു സീറ്റ്; നെല്ലയ് മുബാറക് സ്ഥാനാര്‍ഥി ആയേക്കും

കോൺഗ്രസ്, മുസ്‌ലിം ലീഗ്, സിപിഎം, സിപിഐ എന്നിവയും ഡിഎംകെ നേതൃത്വത്തിലുള്ള ജനാധിപത്യ പുരോഗമന സഖ്യത്തിൻ്റെ ഭാഗമാണ്

Update: 2026-03-27 10:03 GMT

ചെന്നൈ : നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തില്‍ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യക്ക് ഒരു സീറ്റ് അനുവദിച്ചു. തിരുവാരൂര്‍ ജില്ലയിലെ നണ്ണിലം മണ്ഡലമാണ് ഡിഎംകെ അനുവദിച്ചത്. മറ്റൊരു മണ്ഡലത്തിലേക്ക് മാറുന്നത് സംബന്ധിച്ചും ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. മൂന്ന് സീറ്റാണ് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നത്. ഒരെണ്ണം ചെന്നൈയില്‍ തന്നെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു സീറ്റ് മാത്രമാണ് അനുവദിച്ചത്.

എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് നെല്ലയ് മുബാറക് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ഡിഎംകെ ചിഹ്നമായ ഉദയസൂര്യന്‍ ആയിരിക്കും നെല്ലയ് മുബാറകിന്‍റെയും തെരഞ്ഞെടുപ്പ് ചിഹ്നം. ഇതുസംബന്ധിച്ച കരാര്‍ കഴിഞ്ഞ ദിവസം എസ്ഡിപിഐയും ഡിഎംകെയും ഒപ്പുവെച്ചു. ഡിഎംകെ സഖ്യത്തിലുള്ള മുസ്‌ലിം ലീഗിന്റെ മൂന്ന് സീറ്റ് രണ്ടായി കുറച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ വിപുലമായ സംഘടനാ ഘടനയുള്ള എസ്ഡിപിഐക്ക് ഡിഎംകെ മുന്നണിയില്‍ പ്രവേശിക്കാനായത് വലിയ നേട്ടമായി.

ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയില്‍ കോണ്‍ഗ്രസ്, സിപിഐ , സിപിഎം, മുസ്‌ലിം ലീഗ്, വിടുതലൈ ചിരുതൈ മക്കള്‍ കക്ഷി, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, മനിതനേയ മക്കൾ കക്ഷി അടക്കമുള്ള പാര്‍ട്ടികളുണ്ട്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News