അന്ന് ടെലിവിഷൻ ഷോയിൽ നിന്ന് 50 ലക്ഷം നേടിയ സ്റ്റാ‍ർ; ഇന്ന് അഴിമതി കേസിൽ അറസ്റ്റിൽ, ആരാണത് ?

അമിത ബച്ചന്റെ കോൺ ബനേ​ഗാ കോർപതി ഷോയിലൂടെ 50 ലക്ഷം നേടിയ മത്സരാർഥിയാണ് കോടികളുടെ അഴിമതി കേസിൽ അറസ്റ്റിലായിയത്

Update: 2026-03-27 11:42 GMT

ഇൻഡോർ: അമിത ബച്ചന്റെ കോൻ ബനേ​ഗാ കോർപതി ഷോയിലൂടെ 50 ലക്ഷം നേടിയ ഒരു മത്സരാർഥി വർഷങ്ങൾക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ്. അന്ന് നേട്ടത്തിന്റെ പേരിൽ ആഘോഷിക്കപ്പെട്ട ആ മധ്യപ്രദേശുകാരി ഇന്ന് കോടികളുടെ തട്ടിപ്പ് പൊലീസ് പിടിയിലായതോടെയാണ് വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. മധ്യപ്രദേശിൽ നിന്നുള്ള അമിത സിങ് തോമറിനെയാണ് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയതിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. മധ്യപ്രദേശിലെ വിജയ്പൂർ താലൂക്കിലെ തഹസിൽദാറാണ് അമിതസിങ്ങ് തോമർ. 2019 ലാണ് അമിത കോൺ ബനേഗ കോർപതയിൽ മത്സരാർഥിയായി എത്തിയത്

Advertising
Advertising

2021 ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കാനുള്ള ദുരിതാശ്വാസ നിധിയിൽ നിന്ന് 2.5 കോടി രൂപയോളം രൂപയാണ് അമിതസിങ്ങ് തട്ടിയെടുത്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവരുടെ പരിധിയിൽപ്പെട്ട 794 ആളുകൾ പ്രളയത്താൽ ദുരിതം അനുഭവിച്ചിരുന്നു. ഇതിൽ 124 പേർക്ക് വിതരണം ചെയ്യേണ്ട പണം വിവിധ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആരോപണം ഉയർന്നപ്പോൾ തന്നെ അമിത സിങ് തോമർ മുൻകൂർ ജാമ്യാപേക്ഷക്ക് ശ്രമിച്ചിരുന്നു. മധ്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

താൻ നിരപരാധിയാണെന്നും മറ്റ് ഉദ്യോ​ഗസ്ഥർ തയ്യാറാക്കി നൽകിയ പട്ടികയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് അമിതയുടെ വാദം. സാമ്പത്തിക ഇടപാടുകളിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും കീഴ്ജീവനക്കാരാണ് പട്ടിക തയ്യാറാക്കിയതെന്നും ഇവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, ഫണ്ട് വകമാറ്റുന്നതിന് ആവശ്യമായ രേഖകൾ അംഗീകരിക്കുന്നതിൽ തഹസിൽദാർക്ക് പ്രധാന പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News