വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി നടത്തിപ്പുകാരെ പിടികൂടാന്‍ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ്

സ്ത്രീകളെ സന്ദർശക വിസയിൽ കൊണ്ടുവന്ന് ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ യു.എ.ഇ സര്‍ക്കാറിനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു

Update: 2018-12-05 02:49 GMT

വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി നടത്തിപ്പുകാരെ പിടികൂടി ജയിലിൽ അടക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സ്ത്രീകളെ സന്ദർശക വിസയിൽ കൊണ്ടുവന്ന് ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ യു.എ.ഇ സര്‍ക്കാറിനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Full View

അബൂദബി ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറില്‍ സെന്ററില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് സുഷമാ സ്വരാജ് റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്. ചൂഷണം തടയാന്‍ സ്ത്രീകളെ ടൂറിസ്റ്റ് വിസയില്‍ കൊണ്ടുവന്ന് തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അവസരം നല്‍കുന്നത് നിര്‍ത്തണമെന്ന് യു.എ.ഇ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Advertising
Advertising

ഇന്ത്യ യു.എ.ഇ ജോയന്റ് കമീഷനില്‍ ഇരു രാജ്യങ്ങളും വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണയായി. യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദുമായാണ് സുഷമ സ്വരാജ് കരാറുകളില്‍ ഒപ്പിട്ടത്. ഗാന്ധി- സായിദ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രിമാര്‍ നിര്‍വഹിച്ചു. അംബാസാഡര്‍ നവ്ദീപ് സിങ് സൂരി, പ്രവാസി വ്യവാസി എം എ യൂസഫലി തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു. ഡോളര്‍ സഹായമില്ലാതെ സ്വന്തം കറന്‍സിയില്‍ ബിസിനസ് നടത്താനും ആഫ്രിക്കയില്‍ സംയുക്ത നിക്ഷേപം നടത്താനും കരാറില്‍ ഒപ്പിട്ടാണ് സുഷമ സ്വരാജ് മടങ്ങുന്നത്.

Tags:    

Similar News