ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച മന്ത്രിക്ക് കോടതിയുടെ നോട്ടീസ്
ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ചതിന് ആരോഗ്യവകുപ്പ് മന്ത്രി വിജയ് ഭാസ്‌കറിനാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്
ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച തമിഴ്നാട് ആരോഗ്യമന്ത്രിക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ചതിന് ആരോഗ്യവകുപ്പ് മന്ത്രി വിജയ് ഭാസ്‌കറിനാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ആക്ടിവിസ്റ്റായ ട്രാഫിക് രാമസ്വാമി എന്നയാള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. പുതുകോട്ടെയില്‍ നടന്ന ആരോഗ്യ ക്യാമ്പിനിടെ വിജയ് ഭാസ്കറും എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരായ 100 ഓളം പേരും നടത്തിയ മോട്ടോര്‍ സൈക്കിള്‍ റാലി നടത്തിയിരുന്നു. പക്ഷേ ഇവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും ഇത് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് രാമസ്വാമി ഹരജി നല്‍കിയത്.
പോഷകാഹാര പദ്ധതിയിലേക്കുള്ള നിയമനങ്ങൾക്ക് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരത്തെ വിജയ് ഭാസ്കറിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് ആരോപണം ഉയര്‍ന്നത്. പുതുക്കോട്ടയിൽ വിജയ് ഭാസ്കറിന്റെയും ജെ. ശ്രീനിവാസൻ എന്നയാളുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ക്വാറിയിൽനിന്ന് അനുവദനീയമായതിലും അധികം കരിങ്കല്ലുകൾ വെട്ടിയെടുത്തു എന്നൊരു ആരോപണവും ഉണ്ടായിരുന്നു. പുകയില ഉത്പന്ന അഴിമതിക്കേസിലും ആരോപണവിധേയനായ വ്യക്തിയാണ് വിജയ് ഭാസ്‌കർ.
ये à¤à¥€ पà¥�ें- യോഗത്തിലെന്താണ് ചര്‍ച്ച ചെയ്തത് എന്ന് മാധ്യമപ്രവര്‍ത്തക: നിങ്ങള്‍ സുന്ദരിയാണെന്ന് മന്ത്രി
കൂടാതെ മാധ്യമപ്രവര്‍ത്തയോട് വിജയ് ഭാസ്കര്‍ മോശമായി സംസാരിച്ച സംഭവവും നേരത്തെ വിവാദമായിരുന്നു.