യു.പിയില്‍ ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷ
ഹനുമാന്‍ ദലിതനാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിറകെ ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് തേടി അപേക്ഷ.
ഹനുമാന്‍ ദലിതനാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിറകെ ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് തേടി അപേക്ഷ. പ്രഗതിശീല്‍ എന്നയാളാണ് ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്.
പി.എസ്.പി.എല്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ് പ്രഗതിശീല്‍. ജനങ്ങളുടെ ആരാധനാമൂര്‍ത്തിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിന്റെ പ്രതിഷേധമാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ കാരണമെന്ന് ഇദ്ദേഹം വ്യക്തമാക്കി.
ഒരാഴ്ചക്കകം സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ധര്‍ണ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പാർട്ടിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഹരീഷ് മിശ്ര പറഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിംങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ പുതിയ പാര്‍ട്ടിയാണ് പി.എസ്.പി.എല്‍.