ഊര്‍ജിത് പട്ടേലിന്‍റെ രാജി; മോദിയുടെ പ്രതികരണം ഇങ്ങനെ...
അതേസമയം, രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ ആര്‍.എസ്.എസില്‍ നിന്ന് മോചിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.
ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തെ നാശത്തില്‍ നിന്നും അച്ചടക്കമുള്ളതാക്കി മാറ്റിയത് ഊര്‍ജിത് പട്ടേലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്‍റെ കാലത്താണ് റിസര്‍വ് ബാങ്ക് കെട്ടുറപ്പ് കൈവരിച്ചതെന്നും മോദി പറഞ്ഞു.
അതേസമയം, രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ ആര്‍.എസ്.എസില്‍ നിന്ന് മോചിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരുമായുള്ള കടുത്ത അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് റിസര്‍വ് ബാങ് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചത്. റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തിന്‍റെ മൂന്നിലൊന്ന് ഉപയോഗിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണെമെന്ന ആവശ്യത്തില്‍ ഊര്‍ജിത് പട്ടേല്‍ വിയോജിപ്പ് പ്രകടപ്പിച്ചിരുന്നു. 2019 സെപ്തംബര്‍ വരെ പട്ടേലിന് കാലാവധിയുണ്ടായിരുന്നു.
റിസര്‍വ്ബാങ്കിന്‍റെ കൈവശമുള്ള 9.6 ലക്ഷം കോടി രൂപയില്‍ 3.6 ലക്ഷം കോടി രൂപ അധിക കരുതല്‍ ധനം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് മോദി സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച റിസര്‍വ് ബാങ്ക് രാജ്യത്തിന്‍റെ കെട്ടുറപ്പ് റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ധനമാണെന്നും വ്യക്തമാക്കി. പല വിദേശരാജ്യങ്ങളിലെയും സാമ്പത്തിക അരക്ഷിതാവസ്ഥക്ക് കാരണം ഇത്തരത്തിലെ പ്രവര്‍ത്തനമാണെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍റെ നിലപാട്. എന്നാല്‍ ഇതിന് പിന്നാലെ ആര്‍.എസ്.എസില്‍ നിന്ന് അടക്കം ഊര്‍ജിത് പട്ടേലിന് വിമര്‍ശനങ്ങള്‍ ഏറ്റു. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കേയാണ് റിസര്‍വ് ബാങ്കിന്‍റെ ഉന്നത സ്ഥാനത്ത് നിന്ന് ഊര്‍ജിത് പട്ടേലിന്‍റെ നേരത്തെയുള്ള പടിയിറക്കം.