പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം

കഴിഞ്ഞ സമ്മേളനത്തിന് സമാനമായി ഇത്തവണയും ഇരുസഭകളും പ്രക്ഷുബ്ധം ആകാനാണ് സാധ്യത

Update: 2018-12-11 01:12 GMT

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇരു സഭകളും അന്തരിച്ച നേതാക്കൾക്ക് ആദരാഞ്ജലിയർപ്പിച്ച് പിരിയും. കഴിഞ്ഞ സമ്മേളനത്തിന് സമാനമായി ഇത്തവണയും ഇരുസഭകളും പ്രക്ഷുബ്ധം ആകാനാണ് സാധ്യത. റഫാല്‍, ജെ.പി.സി, ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേലിന്റെ രാജി, ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര നീക്കം, സി.ബി.ഐ, കർഷക പ്രശ്നങ്ങൾ തുടങ്ങിയവ പ്രതിപക്ഷം ഉയർത്തും. മുത്തലാക്ക് അടക്കം 43 ബില്ലുകളാണ് ഈ സമ്മേളനത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിൽ എത്തിച്ചത്, വിജയ് മല്ല്യക്ക് എതിരായ നടപടി തുടങ്ങിയവ നേട്ടമായി ഉയർത്തിക്കാണിക്കാൻ ആകും കേന്ദ്ര ശ്രമം. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും നിർണായകമാകും. ജനുവരി എട്ടുവരെ നീളുന്ന സമ്മേളനത്തിൽ 20 ദിവസം ആകും സഭ സമ്മേളിക്കുക.

Tags:    

Similar News