മുത്തലാഖ് ബില്‍ വീണ്ടും ലോക്സഭയില്‍
ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണമാണിതെന്നും വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നും ശശിതരൂര്‍ ചൂണ്ടിക്കാട്ടി
Update: 2018-12-17 07:57 GMT
മുത്തലാഖ് ബില്‍ ലോക്സഭയില്‍ വീണ്ടും അവതരിപ്പിച്ചു. നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ത്തു. ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണമാണിതെന്നും വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നും ശശിതരൂര്‍ ചൂണ്ടിക്കാട്ടി. അതിനിടെ ബില്‍ രാജ്യസഭയില്‍ പാസാക്കരുത് എന്നാവശ്യപ്പെട്ട് മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പ്രതിപക്ഷ പാര്‍ട്ടികളെ സമീപിച്ചു. ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ കോടതിയെ വീണ്ടും സമീപിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.