ബാബരി കേസ് സുപ്രീംകോടതി ജനുവരി നാലിന് പരിഗണിക്കും
ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിക്കുക.
Update: 2018-12-24 14:38 GMT
ബാബരി ഭൂമി തര്‍ക്ക കേസ് ജനുവരി നാലിന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിക്കുക.
കേസ് ഉടന്‍ പരിഗണിക്കണമെന്നായിരുന്നു സംഘ്പരിവാര്‍ സംഘടനകളുടെ ആവശ്യം. എന്നാല്‍ കോടതിക്ക് കോടതിയുടേതായ പരിഗണനാവിഷയങ്ങള്‍ ഉണ്ടെന്നാണ് കോടതി ഒക്ടോബറില്‍ വ്യക്തമാക്കിയത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടുവരാനായിരുന്നു ബി.ജെ.പിയുടെ നീക്കം. കേസ് പരിഗണിക്കുന്നത് വൈകിയതോടെ രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും വിവിധ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുകയുണ്ടായി.