ഐ. എസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും
ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നടത്തിയ റെയ്ഡില്‍ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവർക്ക് വിദേശത്തുനിന്ന് സഹായം ലഭിച്ചിരുന്നുവെന്നാണ് എന്‍ഐഎയുടെ ആരോപണം.
ഐ. എസ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തവരെ ഇന്ന് ഡൽഹി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.
ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നടത്തിയ റെയ്ഡില്‍ പത്ത് പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. പിടിയിലായവർക്ക് വിദേശത്തുനിന്ന് സഹായം ലഭിച്ചിരുന്നുവെന്നാണ് എന്‍ഐഎയുടെ ആരോപണം. ഇവരെ കസ്റ്റഡിയിലാവശ്യപ്പെടാനാണ് എൻ.ഐ.എ തീരുമാനം. ഇവരിൽനിന്ന് പിടിച്ചെടുത്ത റോക്കറ്റ് ലോഞ്ചർ ഉൾപ്പടെയുള്ള ആയുധങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ഇവര്‍ക്ക് പുറമെ ആറുപേരുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം.
ഹർക്കത്തുൽ ഹർബേ ഇസ്ലാം എന്ന പേരിലാണ് കഴിഞ്ഞ നാലു മാസമായി ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.ഐ.എ ഇന്‍സ്പെക്ടര്‍ ജനറല്‍ അലോക് മിത്താല്‍ പറഞ്ഞു. വാട്സ് ആപ്പ് വഴിയും ടെലിഗ്രാം വഴിയും ഇവര്‍ക്ക് വിദേശത്തുനിന്നും നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായാണ് കണ്ടെത്തല്‍.