മേഘാലയയിൽ വീണ്ടും ഖനി അപകടം; രണ്ട് പേര്‍ മരിച്ചു

അനധികൃത ഖനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

Update: 2019-01-07 05:24 GMT

മേഘാലയയിൽ വീണ്ടും ഖനി അപകടം. മോഖ്നോറിലുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. അനധികൃത ഖനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കൽക്കരി കുഴിച്ചെടുക്കുമ്പോൾ വലിയ പാറക്കല്ല് ഇടിഞ്ഞു വീഴുകയായിരുന്നു.

ജയന്തിയ കുന്നുകളിലെ ഖനിയിൽ 15 പേര്‍ അകപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ഖനി അപകടം ഉണ്ടായത്. രക്ഷാദൌത്യം 25 ദിവസം പിന്നിട്ടും ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

അനധികൃത ഖനനം തടയാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണൽ മേഘാലയ സര്‍ക്കാരിന് 100 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഖനികളുടെ നടത്തിപ്പുകാരിൽ നിന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥരിൽ നിന്നും പിഴത്തുക ഈടാക്കി രണ്ട് മാസത്തിനകം നൽകണമെന്നാണ് ട്രിബ്യൂണൽ നിർദേശം.

Tags:    

Similar News