ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

പ്രധാന മത, പൈതൃക കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി

Update: 2026-02-21 10:01 GMT

ന്യുഡൽഹി: ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഡൽഹിയിലെ പ്രധാന മത, പൈതൃക കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. ചെങ്കോട്ട, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളിലുൾപ്പടെ നിരവധി സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പ്രദേശത്തെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

സുരക്ഷ പരിശോധനയിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. സംശയം തോന്നുന്ന ആരെയും ചോദ്യം ചെയ്യാമെന്നാണ് നിർദേശം. വരും ദിവസങ്ങളിലും കൂടുതൽ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ചെങ്കോട്ടക്ക് സമീപവും ചാന്ദ്‌നി ചൗക്കിന് സമീപത്തുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ചെങ്കോട്ടക്ക് സമീപം മുമ്പ് സ്‌ഫോടനമുണ്ടായതാണ്. 

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News