അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം വെരിഫിക്കേഷന്‍; ട്വിറ്ററിലും തരംഗമായി പ്രിയങ്ക ഗാന്ധി
ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം വെരിഫിക്കേഷനും ഫോളോവേഴ്സുമായി ട്വിറ്ററില്‍ തരംഗം സ്യഷ്ടിച്ച് പ്രിയങ്ക ഗാന്ധി. ഇന്ന് രാത്രി 10:45 നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്നത്. @priyankagandhi എന്ന ട്വിറ്റര്‍ അക്കൗണ്ട് നിമിഷങ്ങള്‍ക്കകമാണ് ട്വിറ്ററിന്റെ ഔദ്യോഗിക വെരിഫിക്കേഷനായി നീല ടിക്ക് ലഭിക്കുന്നത്. 29000 പേരാണ് ഇത് വരെ പ്രിയങ്ക ഗാന്ധിയെ ഫോളോ ചെയ്യുന്നത്. ഏഴ് പേരെയാണ് പ്രിയങ്ക ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി പ്രിയങ്ക ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയതായി അറിയിക്കുകയും പ്രവര്‍ത്തകരോട് പിന്തുടരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
Smt. Priyanka Gandhi Vadra is now on Twitter. You may follow her at @priyankagandhi
— Congress (@INCIndia) February 11, 2019
ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്ന ഏറ്റവും പുതിയ നേതാവാണ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ മാസം ബി.എസ്.പി നേതാവ് മായാവതിയും ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത് വാര്‍ത്തയായിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടി ഇന്ന് ലക്നൗവില്‍ നടക്കുകയാണ്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുറാലിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.