ലഖ്നൗവിൽ എത്തിയ പ്രിയങ്ക ഗാന്ധി ഇന്ന് വിവിധ മണ്ഡലങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
Update: 2019-02-12 02:00 GMT
ലഖ്നൗവിൽ എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വിവിധ മണ്ഡലങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയും സന്ദർശിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, നിലവിലെ സാഹചര്യങ്ങൾ, തുടങ്ങിയവ വിലയിരുത്തും. ഇതിനുശേഷമായിരിക്കും പ്രചാരണ പരിപാടികളും തുടർപ്രവർത്തനങ്ങളും നിശ്ചയിക്കുക.
42 മണ്ഡലങ്ങളാണ് പ്രിയങ്ക ഗാന്ധിയുടെ ചുമതലയിലുള്ള കിഴക്കൻ ഉത്തർപ്രദേശിൽ ഉള്ളത്. പതിനാലാം തിയതി വരെ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിൽ തുടരും.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന റോഡ് ഷോയോടെ പ്രിയങ്കയെ സംസ്ഥാനത്തേക്ക് സ്വീകരിക്കുന്നതോടൊപ്പം പ്രചാരണ പരിപാടിക്കും ഔദ്യോഗികമായി തുടക്കമായിരുന്നു.