വഴങ്ങാതെ രാഹുല്‍; കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു

തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത രാഹുല്‍ ഗാന്ധിയുടെ നടപടിക്ക് പിന്നാലെ കൂട്ടുത്തരവാദിത്വമേറ്റ് പാര്‍ട്ടിയില്‍ രാജി പ്രഖ്യാപിക്കുന്നവരുടെ നിര നീളുകയാണ്.

Update: 2019-06-29 13:09 GMT
Advertising

കോൺഗ്രസ് നേതൃസ്ഥാനങ്ങളില്‍ നിന്ന് രാജി പ്രഖ്യാപിച്ച് കൂടുതൽ നേതാക്കള്‍ രംഗത്ത്. കിസാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടോല രാജി വെച്ചു. ഗോവ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതായി ഗിരീഷ് ചോദൻകറും പാര്‍ട്ടിയെ അറിയിച്ചു. അതേസമയം പാര്‍ട്ടിയില്‍ ഉടലെടുത്ത അനിശ്ചിത്വം വൈകാതെ അവസാനിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത രാഹുല്‍ ഗാന്ധിയുടെ നടപടിക്ക് പിന്നാലെ കൂട്ടുത്തരവാദിത്വമേറ്റ് പാര്‍ട്ടിയില്‍ രാജി പ്രഖ്യാപിക്കുന്നവരുടെ നിര നീളുകയാണ്. വൈകാതെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ കൂടി രാജി സന്നദ്ധത അറിയിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജിവെച്ച എ.ഐ.സി.സി സെക്രട്ടറിയും ബീഹാര്‍ ചുമതലക്കാരുമായി വീരേന്ദ്രര്‍ റാത്തോര്‍ പറഞ്ഞു.

തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് തങ്ങള്‍ രാജി പ്രഖ്യാപിച്ചതെന്നും, വൈകാതെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ കൂടി രാജിസന്നദ്ധത അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് രവീന്ദര്‍ റാത്തോര്‍ പറഞ്ഞത്. പാര്‍ട്ടിയിലെ കൂട്ടരാജി രാഹുലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് എ.ഐ.സി.സി വക്താവ് പവന്‍ ഖേരയും വാര്‍ത്തസമ്മേള്ളനത്തില്‍ പറഞ്ഞു.

അതേസമയം രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിന് പിന്നാലെ പാര്‍ട്ടിയില്‍ രൂപപ്പെട്ട അനിശ്ചിതത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ട്. ഇക്കാര്യം നേരിട്ടറിയിച്ച മുതിര്‍ന്ന നേതാക്കളില്‍ ചിലരോട് അടുത്ത ദിവസം തന്നെ കൃത്യമായ തീരുമാനമുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞതായാണ് വിവരം. അതേസമയം പുതിയ അധ്യക്ഷനെ കണ്ടെത്തണമെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരേണ്ടതുണ്ട്. എന്നാല്‍ ഇതിന് മുന്‍കൈ എടുക്കേണ്ടത് എ.കെ ആന്‍റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ്

Tags:    

Similar News