‘ഞങ്ങളെ അതിജീവിക്കാന്‍ സഹായിക്കണം’; അസം പ്രളയ ബാധിതര്‍ക്ക് സഹായം ആവശ്യപ്പെട്ട് ഹിമാ ദാസ് 

Update: 2019-07-16 15:54 GMT
Advertising

അസം പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ കായിക താരം ഹിമാ ദാസ്. അസമിലെ സാഹചര്യം വളരെ ഗുരുതരമാണ്. സംസ്ഥാനത്തെ 33 ജില്ലകളില്‍ 30 എണ്ണവും വെള്ളത്തിലാണെന്നും വ്യക്തികളും കോര്‍പറേറ്റുകളും ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായങ്ങളുമായി മുന്നോട്ടുവരണമെന്നും ഹിമാദാസ് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. നേരത്തെ തന്റെ ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തിന്റെ പകുതി ഹിമാ ദാസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ട്വിറ്ററിലൂടെയും ഹിമാ ദാസ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Full View

കനത്ത മഴയില്‍ അസമിലെ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് സംസ്ഥാനത്തെ പ്രളയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. 7000ത്തിലധികം ആളുകളെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ സംസ്ഥാന സർക്കാർ സൈന്യത്തിന്റെ സഹായം രക്ഷപ്രവർത്തനത്തിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പലയിടങ്ങളിലും റോഡ്, റെയിൽവേ ഗതാഗതം താറുമാറായിരിക്കുകയാണ്. 13,267 ഹെക്ടര്‍ കൃഷി സ്ഥലം നശിച്ചതായി അധികൃതർ അറിയിച്ചു. എട്ട് ലക്ഷത്തോളം പേരെയാണ് മഴ വിവിധ രീതികളില്‍ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags:    

Similar News