കശ്മീര്‍ വിഷയത്തില്‍ പാകിസ്താനും ഇന്ത്യയും പരിഹാരം കാണണം; മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്ന് ഇമ്മാനുവേല്‍ മാക്രോണ്‍

ഫ്രാന്‍സ്, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്

Update: 2019-08-23 01:32 GMT
Advertising

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തി. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനും ഇന്ത്യയും പരിഹാരം കാണണമെന്നും മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്നും മാക്രോണ്‍ പറഞ്ഞു. ഇന്ത്യക്ക് കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് കൈമാറും.

ഫ്രാന്‍സ്, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്. ഫ്രാന്‍സിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. കശ്മീര്‍ വിഷയം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യയും പാകിസ്താനുമാണ് ഇതില്‍ പരിഹാരം കണ്ടെത്തേണ്ടതെന്ന് മാക്രോണ്‍ വ്യക്തമാക്കി.

ജമ്മുകശ്മീരില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും നിലവിലെ സ്ഥിതിവിവരങ്ങള്‍ മോദി തന്നെ ധരിപ്പിച്ചതായും മാക്രോണ്‍ വ്യക്തമാക്കി. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചക്കിടെ വിവിധ വിഷയങ്ങളില്‍ ഇന്ത്യയും പാകിസ്താനും സഹകരണത്തിലെത്താനും ധാരണയായി. ഇന്ത്യക്ക് കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് കൈമാറും. ആണവോര്‍ജ രംഗത്തും സഹകരണം ഉറപ്പാക്കും.

ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെമുമായി ചര്‍ച്ച നടത്തുന്ന മോദി ഫ്രാന്‍സിലെ ഇന്ത്യന്‍ വംശജരുമായി സംവദിക്കും. മാക്രോണിന്റെ ക്ഷണമനുസരിച്ച് പരിസ്ഥിതി കാലാവസ്ഥ, സമുദ്രങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ജി-7 ഉച്ചകോടി ചര്‍ച്ചകളിലും പങ്കെടുക്കും.

Tags:    

Similar News