പഞ്ചാബ് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ അന്തരിച്ചു

ഉടന്‍ തന്നെ അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   

Update: 2019-10-27 10:03 GMT

പഞ്ചാബ് ബി.ജെ.പി മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ കമൽ ശർമ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഫിറോസ്പൂരിലെ വീട്ടില്‍ നിന്നും രാവിലെ നടക്കാൻ ഇറങ്ങിയ കമല്‍ ശർമ (48) നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹായി പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ്, ദീപാവലി ദിനത്തിൽ ശർമ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അണികളെ അഭിവാദ്യം ചെയ്തിരുന്നു. 2013 ൽ പഞ്ചാബ് ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റ കമല്‍ ശർമയ്ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. 2015 ൽ അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 11 ന് ഫിറോസ്പൂരിൽ മൃതദേഹം സംസ്‌കരിക്കുമെന്ന് ഫാസിൽക്ക ജില്ലാ ബി.ജെ.പി പ്രസിഡന്റ് സുബോദ് വർമ്മ പറഞ്ഞു.

Tags:    

Similar News