പ്രധാനമന്ത്രിയുടെയും എ.ആര്‍ റഹ്മാന്‍റെയും ഹൃദയം കവര്‍ന്ന വന്ദേമാതരം; വൈറലായി നാല് വയസുകാരിയുടെ പാട്ട്

എസ്തർ ഹമന്തയാണ് പാട്ട് പാടിയിരിക്കുന്നത്. കയ്യില്‍ ദേശീയ പതാകയുമേന്തി പാടുന്ന എസ്തേറിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്

Update: 2020-11-02 07:03 GMT
Advertising

ഒരു നാല് വയസുകാരിയുടെ 'വന്ദേമാതരമാണ്' സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആലാപനത്തിലെ ഭംഗി കൊണ്ടും നിഷ്ക്കളങ്കമായ മുഖഭാവം കൊണ്ടും ആ കൊച്ചുസുന്ദരി ആസ്വാദകരുടെ മനസ് കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനും ഈ മിസോറാംകാരിയുടെ പാട്ടില്‍ വീണുപോയി എന്നതാണ് മറ്റൊരു കാര്യം.

എസ്തർ ഹമന്തയാണ് പാട്ട് പാടിയിരിക്കുന്നത്. കയ്യില്‍ ദേശീയ പതാകയുമേന്തി പാടുന്ന എസ്തേറിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മനോഹരവും പ്രശംസനീയവും എന്നാണ് എസ്തേറിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. മിസോറാം മുഖ്യമന്ത്രി സോറാതാംഗയും കൊച്ചുഗായികയെ അഭിനന്ദിച്ചിരുന്നു. ഒക്ടോബര്‍ 25ന് യു ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 8 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. എസ്തേറിന്‍റെ യു ട്യൂബ് ചാനലും ഹിറ്റാണ് 73,000 സബ്സ്ക്രൈബേഴ്സ് ഈ നാല് വയസുകാരിക്കുണ്ട്.

മിസോറാമിന്‍റെ പ്രകൃതി ഭംഗിയും സംസ്കാരവും കൂടി ഉള്‍പ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 1997ൽ എ ആർ റഹ്മാൻ പുറത്തിറക്കിയ വന്ദേമാതരം എന്ന ആൽബത്തിലെ അതിമനോഹരമായ ഗാനമാണ് 'മാ തുജേ സലാം'.

Full View
Tags:    

Similar News