ത്രിപുരയിൽ പോളിങ് ഉദ്യോഗസ്ഥനെ തല്ലി ബി.ജെ.പി നേതാവ്; വീഡിയോ വൈറൽ, ഒടുവില്‍ അറസ്റ്റ്

ഉദ്യോഗസ്ഥനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു

Update: 2024-04-30 06:50 GMT
Editor : ലിസി. പി | By : Web Desk

ഗുവാഹത്തി: ത്രിപുരയിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ പോളിങ് സ്റ്റേഷനിൽ വെച്ച് പ്രിസൈഡിംഗ് ഓഫീസറെ മർദിച്ച സംഭവത്തിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പിയുടെ വടക്കൻ ത്രിപുര ജില്ലാ പ്രസിഡന്റ് കാജൽ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.  ഉദ്യോഗസ്ഥനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.

ബാഗ്ബാസ അസംബ്ലി മണ്ഡലത്തിലെ പോളിങ് സ്റ്റേഷനിൽ വെച്ചാണ് ഉദ്യോഗസ്ഥനെതിരെ ആക്രമണമുണ്ടായത്. കാജൽ ദാസിന് പുറമെ നിരവധി പേർ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതും വീഡിയോയിൽ കാണാം.എന്നാൽ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ധർമ്മനഗറിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് കാജൽ ദാസിനെതിരെ പരാതി നൽകിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സെക്ടർ ഓഫീസർമാരുടെയും മൈക്രോ ഒബ്‌സർവർമാരുടെയും റിപ്പോർട്ടുകളുടെയും സോഷ്യൽമീഡിയയിൽ പ്രചരിച്ച വീഡിയോയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് കടംതലയിലെ പൊലീസ് ഓഫീസർ ജയന്ത ദേബ്‌നാഥ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News