കര്‍ഷകര്‍ക്ക് ലണ്ടനില്‍ ഐക്യദാര്‍ഢ്യം: നിരവധി പേര്‍ അറസ്റ്റില്‍

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു

Update: 2020-12-07 05:09 GMT
Advertising

കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേരാണ് റാലികളില്‍ പങ്കെടുത്തത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപത്ത് നിന്ന് ട്രാഫല്‍ഗര്‍ സ്ക്വയറിലേക്കായിരുന്നു പ്രകടനം. 'ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം' എന്ന പ്ലകാര്‍ഡ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ പൊലീസ് ആവശ്യപ്പെട്ടു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ 30ല്‍ അധികം പേര്‍ കൂട്ടംകൂടിയാല്‍ അറസ്റ്റും പിഴയും നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കര്‍ഷകര്‍ക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പ്രധാനമായും സിക്കുകാരാണ് പങ്കെടുത്തത്. അനുമതിയില്ലാതെ ആയിരങ്ങള്‍ ഒത്തുകൂടിയത് എങ്ങനെയെന്ന് ഉള്‍പ്പെടെ പരിശോധിക്കുമെന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ വക്താവ് അറിയിച്ചു. ഇന്ത്യാ വിരുദ്ധ വിഘടനവാദികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News