രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 43,846 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന. അരലക്ഷത്തോളം പുതിയ കേസുളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. പ്രതിദിന മരണം 200ന് അടുത്തെത്തി.

Update: 2021-03-21 07:20 GMT

രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന. അരലക്ഷത്തോളം പുതിയ കേസുളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. പ്രതിദിന മരണം 200ന് അടുത്തെത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 197 പേരാണ് കോവിഡ് മൂലം മരിച്ചതായി സ്ഥിരീകരിച്ചത്. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും നിയന്ത്രണങ്ങൾ കർശനമാക്കുന്നുണ്ട്. പുതുച്ചേരിയിൽ മെയ് 31 വരെ സ്കൂളുകൾ അടച്ചു.

കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളില്‍ കടുപ്പിച്ചിരുന്നു. കേസുകള്‍ കൂടുതലുളള ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി, സ്‌കൂളുകള്‍ അടച്ചു. ആളുകള്‍ കൂടുന്ന പൊതുപരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertising
Advertising

അതേസമയം ഇന്ത്യയില്‍ ഇതുവരെ 1,15,99,130 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 1,59,755 പേര്‍ മരിച്ചു. 4,46,03,841 പേര്‍ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്കൂളുകള്‍ അടച്ചു. 9,10,11,12 ക്ലാസുകളാണ് മാര്‍ച്ച് 22 മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചത്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അടച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News