ചത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; മൂന്ന് മരണം

നക്‌സല്‍ ആക്രമണമാണെ് നടന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-03-23 13:20 GMT

ചത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിന് നേരെ ബോംബാക്രമണം നടന്നതായി പി.ടി.ഐ റിപ്പോര്‍ട്ട്. ചത്തീസ്ഗഡ് നാരായണ്‍പൂര്‍ ജില്ലയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നക്‌സല്‍ ആക്രമണമാണെ് നടന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്തെ പ്രത്യേക ദൗത്യം കഴിഞ്ഞ് മടങ്ങുന്ന സംഘത്തിന് നേരെ സ്‌ഫോടനമുണ്ടാവുകയയിരുന്നുവെന്നാണ് ചത്തീസ്ഗഡ് ഡി.ജി.പി ഡി.എം അവാസ്തി പറഞ്ഞത്. ഇരുപതിലേറെ പേര്‍ ബസിലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News