അമിത് ഷാ കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിട്ടെന്ന് മമത

സംഘർഷത്തെ തുടർന്ന് കുച്ച് ബിഹാറിൽ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്

Update: 2021-04-10 09:26 GMT

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കുച്ച് ബിഹാറിൽ പോളിങ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിന് മുന്നിൽ വരി നിന്നവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.

ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിട്ടെന്ന് മമത ബാനർജി ആരോപിച്ചു. " കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര സേനയെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് ഞങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കുന്നതാണ്. ഞങ്ങൾ ഭയപ്പെട്ടതെല്ലാം ഇന്ന് ശരിയാണെന്ന് തെളിഞ്ഞു. അവർ നാലു പേരെ കൊന്നു." സംഘർഷത്തെ തുടർന്ന് കുച്ച് ബിഹാറിൽ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

Advertising
Advertising

ഉച്ചക്ക് 12 മണി വരെ 31 ശതമാനം പോളിങ്ങാണ് ബംഗാളിൽ രേഖപ്പെടുത്തിയത്

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News