കോവിഡ് പ്രതിരോധം; 25 ലക്ഷം രൂപ സംഭാവനയുമായി തമിഴ് താരം അജിത്

തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അജിത് സംഭാവന ചെയ്‌തത്.

Update: 2021-05-14 09:48 GMT

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്താൻ ധനസഹായവുമായി സിനിമാ താരം അജിത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അജിത് സംഭാവന ചെയ്‌തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പിന്തുണയുമായി രംഗത്തെത്തിയത്.

അജിത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ വിവരം അദ്ദേഹത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Advertising
Advertising



കോവിഡ് സ്ഥിതിഗതികൾ തമിഴ്നാട്ടിൽ രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 30000ത്തിലധികം കോവിഡ് കേസുകളും മുന്നൂറിനടത്ത് മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം യഥാർത്ഥ കണക്കുകൾ പുറത്തുവരുന്നില്ലെന്നും മരണം കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നുമുള്ള ആരോപണങ്ങളും ശക്തമാണ്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News