കൊറോണ വൈറസിനെ തുരത്താന്‍ യാഗം നടത്തി ബി.ജെ.പി നേതാവ്
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് യാഗം നടത്തിയതെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു
കോവിഡിനെ തുരത്താന്‍ യാഗം നടത്തി ബി.ജെ.പി നേതാവ്. ബി.ജെ.പി ജമ്മു കശ്മീര്‍ ഉപാധ്യക്ഷന്‍ യുധ്വിര്‍ സേതിയാണ് കൊറോണ വൈറസിനെ തുരത്തി മഹാമാരി ഇല്ലാതാക്കാന്‍ യാഗം നടത്തിയത്. യാഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
#Jammu
— Yudhvir Sethi (@YudhvirSethiBJP) May 14, 2021
आज मैंने भगवान शिव मंदिर में शिव पूजा अर्चना कर भारत में कोरोना वायरस की दूसरी लहर से मुक्ति की प्रार्थना की !!!!#Wewillwin..#COVID19 pic.twitter.com/LLYNish0nm
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് യാഗം നടത്തിയതെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. ശിവ ക്ഷേത്രത്തില്‍ വെച്ചു നടത്തിയ ചടങ്ങില്‍ ബി.ജെ.പി നേതാക്കളായ അനില്‍ മസൂം, അജിത് യോഗി, പര്‍വീന്‍ കേര്‍നി, പവന്‍ ശര്‍മ, റോഷന്‍ ലാല്‍ ശര്‍മ എന്നിവരും യാഗം നടത്തുന്നതില്‍ സംബന്ധിച്ചു. ചടങ്ങിലൂടെ കോവിഡ് അപ്രത്യക്ഷമാകുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സേതി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമായ 2,40,000 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. മൂവായിരത്തിലേറെ കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.