18 സംസ്ഥാനങ്ങളില്‍ ആശ്വാസം: പ്രതിദിന കോവിഡ് കേസുകളില്‍ ഇടിവെന്ന് കേന്ദ്രം

26 സംസ്ഥാനങ്ങളില്‍ ഇപ്പോഴും 15 ശതമാനത്തില്‍ കൂടുതല്‍ പോസിറ്റിവിറ്റി നിരക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Update: 2021-05-11 15:56 GMT
Editor : Suhail | By : Web Desk

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന്റെ സൂചനകൾ പ്രകടിപ്പിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷട്ര, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ചത്തീസ്​ഗഡ്, ബിഹാർ, ​ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന എന്നിങ്ങനെ പതിനെട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രതിദിന കോവി‍ഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു.

എന്നാൽ കേരളമുൾപ്പടെയുള്ള 16 സംസ്ഥാനങ്ങളിൽ കോവി‍ഡ് കേസുകൾ വർധിച്ചു. 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. ആറ് സംസ്ഥാനങ്ങളില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ സജീവ കേസുകളുണ്ട്. 17 സംസ്ഥാനങ്ങളില്‍ 50,000 ല്‍ താഴെയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം.

Advertising
Advertising

മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, തെലങ്കാന, ജാര്‍ഖണ്ഡ്, ലഡാക്ക്, ദാമന്‍ അന്‍ഡ് ദീയു, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നുണ്ട്.

എന്നാല്‍ കര്‍ണാടക, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഒഡിഷ, പഞ്ചാബ്, അസം, ജമ്മു കശ്മീര്‍, ഗോവ, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, മണിപ്പൂര്‍, മേഘാലയ, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളില്‍ വര്‍ധനയുണ്ട്.

26 സംസ്ഥാനങ്ങളില്‍ ഇപ്പോഴും 15 ശതമാനത്തില്‍ കൂടുതല്‍ പോസിറ്റിവിറ്റി നിരക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ തലത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമാണ്. രാജ്യത്തെ 42 ജില്ലകളിൽ ദേശീയ നിരക്കിനേക്കാൾ കൂടുതലാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News