കുംഭമേളക്കെത്തിയ രണ്ടായിരത്തോളം പേർക്ക് കോവിഡ്: പിരിഞ്ഞ് പോകണമെന്ന് ഒരു വിഭാ​ഗം സംഘാടകർ

കുംഭമേളക്കെത്തിയ 2,167 പേരാണ് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം കോവിഡ് പോസിറ്റീവായത്.

Update: 2021-04-16 05:00 GMT
Editor : Suhail | By : Web Desk
Advertising

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേളക്കെത്തിയവരോട് പിരിഞ്ഞു പോകാൻ സംഘാടകരിൽ ഒരു വിഭാഗം അറിയിച്ചു. മേളയിൽ പങ്കെടുത്ത രണ്ടായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. രണ്ട് ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

കുംഭമേളക്കെത്തിയ 2,167 പേരാണ് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ 24 മണിക്കൂറിൽ 2,200 കോവി‍ഡ് കേസുകളാണ് ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് ഇത്.

അതിനിടെ, കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ പല സംഘങ്ങളും മേളയിൽ നിന്ന് മടങ്ങുന്നതായി അറിയിച്ചു. പതിമൂന്ന് സമുദായങ്ങൾ ഉൾപ്പെടുന്ന നിരഞ്ജനി അഖാഡ ശനിയാഴ്ച്ചയോടെ മേളയിൽ നിന്ന് മാറിനിൽക്കുമെന്ന് പറഞ്ഞു.

മധ്യപ്രദേശിൽ നിന്നുള്ള മഹാ നിർവാണ അഖാഡ നേതാവ് സ്വാമി കപിൽദേവ് കോവി‍ഡ് ബാധിച്ച് മരിച്ചിരുന്നു. ആൾ ഇന്ത്യ അഖാഡ പരിഷത്ത് നേതാവ് മഹാന്ദ് നരേന്ദ്ര ​ഗിരിയും കോവിഡ് പോസിറ്റീവ് ആയിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News