18-45 വയസ്സുകാരുടെ രജിസ്ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ പണിമുടക്കി വാക്സിനേഷന്‍ പോര്‍ട്ടല്‍

മൂന്നാം ഘട്ടത്തില്‍ 18 - 45 വയസ്സുകാരായ 60 കോടി പേർ കൂടിയാണ് പുതുതായി വാക്സിനേഷന് എത്തുന്നത്.

Update: 2021-04-28 15:23 GMT
Editor : Suhail | By : Web Desk
Advertising

പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതിന് പിന്നാലെ, വാക്സിൻ രജിസ്ട്രേഷൻ പോർട്ടലായ കോവിൻ സൈറ്റും, ആരോ​ഗ്യസേതു ആപ്പും രാജ്യത്താകെ നിശ്ചലമായി. സൈറ്റ് പ്രവർത്തനരഹിതമായതും ഒ.ടി.പി ലഭിക്കാതെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പറ്റത്തതുമായി നിരവധി പരാതികളാണ് സമൂഹ മാധ്യമങ്ങളിൽ എത്തിയത്.


 



ബുധനാഴ്ച്ച വൈകീട്ടോടെയാണ് പോർട്ടലും ആപ്പും പണി മുടക്കിയത്. ചെറിയ പ്രശ്നം മാത്രമുള്ളത് പരിഹരിച്ചതായി ട്വറ്ററിൽ കൂടി അറിയിച്ചെങ്കിലും പരാതികൾ നിലച്ചില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിച്ചില്ല.


പ്രതിദിനം അൻപത് ലക്ഷം രജിസ്ട്രേഷനാണ് രാജ്യത്ത് നടക്കുന്നതെന്ന് നാഷണ‍ൽ ഹെൽത്ത് അതോറിറ്റി സി.ഇ.ഒ ആർ.എസ് ശർമ എ.എൻ.ഐയോട് പറഞ്ഞു. എന്നാൽ ഇന്നത്തോടെ അത് ഇരട്ടിയായി വർധിച്ചതാകാം പ്രശ്നം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

18 മുതൽ 45 വയസ്സുവരെയുള്ളവർ പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് കുത്തിവപ്പ് എടുക്കേണ്ടത്. ഇവർക്ക് വാക്-ഇൻ-രജിസ്ട്രഷൻ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. മെയ് ഒന്ന് മുതലാണ് മൂന്നാം ഘട്ട വാക്സിൻ ആരംഭിക്കുന്നത്. എന്നാൽ നിലവിൽ തന്നെ വിവിധ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിലേക്കാണ് 18 - 45 വയസ്സുകാരായ 60 കോടി പേർ കൂടി പുതുതായി എത്തുന്നത്.

മെയ് ഒന്നിന് മൂന്നാം ഘട്ട വാക്സിൻ ആരംഭിക്കാൻ സാധ്യതമല്ലെന്ന് അസം, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ചത്തീസ്ഘട്ട്, ഝാർഖണ്ഡ സംസ്ഥാനങ്ങൾ ഇതിനോടകം അറിയിച്ചിട്ടുണ്ട്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News