പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ സംസാരിക്കും; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതാണ് പ്രതിഷേധം കനക്കാൻ കാരണമായത്

Update: 2026-02-05 02:07 GMT

ന്യൂ‍ഡൽഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭയിൽ ഇന്നലെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകാൻ സാധിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ സംസാരിക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് മോദി സംസാരിക്കുക.

അതെസമയം, രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതാണ് പ്രതിഷേധം കനക്കാൻ കാരണമായത്. മുൻ കരസേന മേധാവി ജനറൽ എം.എം നരവാനെയുടെ ആത്മകഥയുമായി ബന്ധപ്പെട്ടാണ് സഭ പ്രക്ഷുബ്ധമാകുന്നത്. എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിനെ ചൊല്ലിയുള്ള തർക്കങ്ങളും സഭാനടപടികളെ ബാധിക്കുന്നു. തുടർച്ചയായ ബഹളത്തെത്തുടർന്ന് സ്പീക്കർ സഭ നിർത്തിവെക്കുന്നതും പതിവാണ്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News