കനത്തമഴയില്‍ നടുറോഡില്‍ ഒരു കുഴി; ആ കുഴിയിലേക്ക് കുത്തനെ വീണ് ട്രക്ക്: വീഡിയോ

രാത്രിയിലാണ് സംഭവം. ആളുകള്‍ ബഹളം വെക്കുന്നത് ദൃശ്യങ്ങളിലുണ്ട്

Update: 2021-05-20 09:14 GMT
By : Web Desk

ടോക്ടോ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചാണ് കടന്നുപോയത്. കനത്ത മഴയും കാറ്റുമാണ് രാജ്യത്ത് പലയിടങ്ങളിലും ഉണ്ടായത്. ഗുജറാത്തിലും രാജസ്ഥാനിലും ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചപ്പോള്‍ ഡല്‍ഹിയില്‍ കനത്ത മഴയാണ് ഉണ്ടായത്.

കനത്ത മഴയില്‍ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിനടിയിലായിരുന്നു, മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇപ്പോഴിതാ കനത്ത മഴയില്‍ നടുറോഡില്‍ രൂപം കൊണ്ട ഒരു വന്‍ കുഴിയിലേക്ക് ഒരു ട്രക്ക് മറിയുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

നജാഫ്‍ഗഡിലാണ് അപകടമുണ്ടായത്. രാത്രിയിലാണ് സംഭവം. ആളുകള്‍ ബഹളം വെക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തലകുത്തി ട്രക്ക് വീഴുന്നതും പൂര്‍ണമായും എന്നപോലെ കുഴിയിലേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

Advertising
Advertising

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോര്‍ട്ട്പ്രകാരം 119 മില്ലിമിറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പെയ്തത്. ഇത് മെയ് മാസത്തില്‍ പെയ്ത ഏറ്റവും ഉയര്‍ന്ന മഴയാണ്.

Tags:    

By - Web Desk

contributor

Similar News