അംബേദ്കറെയും ബി.ജെ.പി പാകിസ്ഥാൻ അനുകൂലിയാക്കുമായിരുന്നു: മെഹ്ബൂബ മുഫ്തി

Update: 2021-06-13 14:12 GMT

ഇക്കാലത്ത് ജീവിച്ചിരുന്നെങ്കിൽ ഭരണഘടനാ ശില്പിയായ അംബേദ്കറെയും ബി.ജെ.പി പാകിസ്ഥാൻ അനുകൂലിയാക്കുമായിരുന്നുവെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. അംബേദ്‌കറിന്റെ നേതൃത്വത്തിൽ നിർമിച്ച ഭരണഘടന ഉറപ്പു തന്ന, സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിനുള്ള പ്രത്യേക പദവിയാണ് കേന്ദ്രം എടുത്തു കളഞ്ഞതെന്ന് അവർ പറഞ്ഞു.

തങ്ങൾ അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ചു നൽകുമെന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിനിടെയാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. 

Advertising
Advertising

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News