മുൻ തെലുങ്കാന മന്ത്രി ബി.ജെ.പിയിൽ ചേർന്നു

തെലുങ്കാന രാഷ്ട്ര സമിതിയിൽ നിന്ന് രാജിവെച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് എട്ടേല രാജേന്ദർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്

Update: 2021-06-14 08:08 GMT
Advertising

മുൻ തെലുങ്കാന ആരോഗ്യ മന്ത്രി എട്ടേല രാജേന്ദർ ബി.ജെ.പിയിൽ ചേർന്നു. തെലുങ്കാന രാഷ്ട്ര സമിതിയിൽ നിന്ന് രാജിവെച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇന്ന്  ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഭൂമി കുംഭകോണത്തിൽ പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം തന്നെ പാർട്ടി അനാവശ്യമായി വേട്ടയാടുകയാണെന്നു പറഞ്ഞിരുന്നു.

" ഒരു ഊമക്കത്തിന്റെ പേരിൽ എനിക്കെതിരെ അന്വേഷണം ആരംഭിക്കുകയും മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കുകയും ചെയ്യുകയായിരുന്നു. അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ എന്നെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. എല്ലാം അടിസ്ഥാനരഹിത ആരോപണങ്ങളാണ്. എന്നെ അറിയിക്കാതെയും വിശദീകരണം നൽകാൻ അവസരം നൽകാതെയും എന്നെ പുറത്താക്കുകയായിരുന്നു." - അദ്ദേഹം പറഞ്ഞു. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News